Thursday, March 4, 2010

എന്തിനു കേഴുന്നു ...

പ്രിയേ,എന്തിനു
ലാഭ നഷ്ടങ്ങളുടെ കണക്കെടുക്കുന്നു ?
കഴിഞ്ഞ കാലത്തെ ചൊല്ലി
എന്തിനീ വ്യാകുലത?

വിവേകികള്‍ നഷ്ടങ്ങളെയോര്‍ത്തു
ദു:ഖിതരാകാറില്ല.
നദിയില്‍ ഒഴുകിയ ജലത്തെ
ആര്‍ക്കാണ് മടക്കികൊണ്ടുവരാന്‍
കഴിയുക!

ജീവിതം ചിലപ്പോള്‍ സന്തോഷകരം ,
ചിലപ്പോള്‍ കുത്തിയൊഴുകുന്ന
മലിനജലം പോലെയും .
തെളിവെള്ളവും ,ചെളിവെള്ളവും
അതിവേഗം ഒഴുകി മറയുന്നു.

നമുക്ക് ചുറ്റുമുള്ള
മൃഗങ്ങളെ നോക്കൂ ...
നമ്മെക്കാള്‍ മോശമാണ്
അവയുടെ ചുറ്റുപാട് .
എന്നാല്‍ അവയ്ക്ക് ആശങ്കയില്ല.

കൂടണയുന്ന രാപ്പാടികള്‍
ഇനിയും തീറ്റ കണ്ടെത്തിയിട്ടില്ല ,
എന്നിട്ടും 'അവനെ' സ്തുതിക്കുന്നു .

സന്ദേശ പ്രാവുകള്‍ സന്തുഷ്ടരാണ്,
രാജാവിന്‍ കരസ്പര്‍ശമേല്ക്കുമല്ലോ .

ഈച്ചയും,ചെള്ളും,കൊമ്പനാനയും
പരാതിപ്പെടുന്നില്ല.

അല്ലയോ വിഡ് ഠിയായ മനുഷ്യാ,
കിട്ടാത്ത സൌഭാഗ്യത്തെ ചൊല്ലി
നീമാത്രമെന്തിനു കേഴുന്നു?!

4 comments:

  1. അങ്ങനെ പറയരുത് ഞാന്‍ കേഴുനില്ല............

    ReplyDelete
  2. നല്ല വിവര്‍ത്തനം..:)

    ReplyDelete
  3. കിട്ടാത്ത സൌഭാഗ്യത്തെ ചൊല്ലി അവനിനിയും കേഴും....കാരണം അവന്‍ മനുഷ്യനാണ്....

    ReplyDelete
  4. sathyamanu manushar manusharanu........ ennum

    ReplyDelete