
ഇന്നലെ പുലര്‍ച്ചക്ക്
അവന്‍ എന്നോടോതി:
നീ എന്റെ സമുദ്രത്തിലെ
ഒരു തുള്ളിയാണ്.
പിന്നെന്തിനീ വാചാലത?!
നീ ഈ സമുദ്രത്തിലിറങ്ങൂ,
ഈ ചിപ്പിയുടെതോട് നീ
മുത്തുകള്‍ കൊണ്ടു നിറക്കൂ...
നിന്‍റെ ചൊടികളെ അടക്കി നീ-
യൊരു മുത്തുച്ചിപ്പിയെപ്പോല്‍
മൌനിയായിരിക്കൂ.
പ്രിയ സ്നേഹിതാ,
നിന്‍റെ നാവ് ആത്മാവിന്റെ
ശത്രുവാകുന്നത് തടയൂ.
അധരങ്ങള്‍ മൌനിയാകുമ്പോള്‍
ഹൃദയത്തിനായിരം നാവുണരുന്നു.
നിശബ്ദനാവൂ,
എന്തിനാണിനിയുമീ പരീക്ഷണം?
No comments:
Post a Comment