
പാപികളുടെ ലോകത്തെ
വെടിപ്പാക്കാനായി
ദൈവകൃപയാല്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
ജലധാരയൊഴുകി.
ഒടുവില്‍ ,
അതിലലിഞ്ഞു ചേര്‍ന്ന
പാപഫലങ്ങളാല്‍
പവിത്രത നഷ്ട്ടപ്പെട്ട്,
മലിനമായി
ഉത്ഭവ സ്ഥാനത്തേക്ക്
തിരിച്ചൊഴുകി.
അവിടെ,
തന്‍റെ മാലിന്യങ്ങള്‍
ശുദ്ധീകരിച്ച്,
നിര്‍മ്മലയായി
വീണ്ടും ഭൂമിയിലെക്കൊഴുകി .
ആ നിര്‍മ്മല ജലമാണ്
വിശുദ്ധരുടെ ചൈതന്യം .
അത് വേദനിക്കുന്നവനുമേല്‍
ദൈവത്തിന്റെ സ്നേഹതൈലമാകുന്നു .
അവസാനം സ്വര്‍ഗ്ഗത്തിലേക്കു
തിരികെയൊഴുകുന്നൂ.
No comments:
Post a Comment